< Back
Kerala

Kerala
ശബരിമല: സ്പോട്ട് ബുക്കിങ്ങിൽ ഉടൻ തീരുമാനം വേണമെന്ന് ഹൈക്കോടതി
|12 Nov 2021 7:23 PM IST
ശബരിമല ദർശനത്തിന് ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ് സംവിധാനമൊരുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കൊപ്പം പാസ്പോർട്ടും ബുക്കിങ്ങിനായി ഉപയോഗിക്കാം. ഓൺലൈൻ ബുക്കിങ്ങിൽ പാസ്പോർട്ട് ഉൾപ്പെടുത്താൻ വെബ് സൈറ്റിൽ മാറ്റം വരുത്തുമെന്ന് സർക്കാർ അറിയിച്ചു.
വെബ്സൈറ്റ് ഉപയോഗിക്കുന്നവരുടെ ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. വെർച്ച്വൽ ക്യൂ നടത്തിപ്പ് സംബന്ധിച്ചുള്ള ഹർജിയിൽ ബുധനാഴ്ച ഉത്തരവ് പറയും.