< Back
Kerala
ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹരജി തിങ്കളാഴ്ച സുപ്രിംകോടതിയിൽ
Kerala

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹരജി തിങ്കളാഴ്ച സുപ്രിംകോടതിയിൽ

Web Desk
|
14 Feb 2026 6:20 PM IST

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്

ഡൽഹി: ശബരിമല യുവതി പ്രവേശന കേസ് പുനഃപരിശോധന ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.

ആറ് വർഷങ്ങൾക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും കേസ് തിങ്കളാഴ്ച പരിഗണിക്കുക. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രിംകോടതിയിൽ നിന്നുണ്ടായേക്കും.

1900 ല്‍ എസ്. മഹേന്ദ്രന്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പരിപൂര്‍ണനയച്ച കത്ത് പൊതുതാത്പര്യ ഹരജിയായി പരിഗണിച്ചതോടെയാണ് ശബരിമല യുവതി പ്രവേശനത്തിലെ കോടതി നടപടികള്‍ തുടങ്ങുന്നത് . 1991 ഏപ്രില്‍ 5 ന് കോടതി 10നും 50 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് വിലക്കി. എല്ലാ പ്രായത്തില്‍പെട്ട സ്ത്രീകള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജിയെത്തുന്നത് 2006 ലാണ് യങ് ലോയേഴ്സ് അസോസിയേഷനായിരുന്നു ഹരജിക്കാര്‍ .

2007 നവംബര്‍ 13 ന് എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് വിഎസ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പിന്നീട് 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ജനുവരി 11 നാണ് യുവതി പ്രവേശനക്കേസ് വീണ്ടും സുപ്രിംകോടതിയുടെ പരിഗണനക്ക് എത്തുന്നത് .

2016 ഫെബ്രുവരി 5 ന് വിശ്വാസവും ആചാരവും മാനിക്കണമെന്നും യുവതീപ്രവേശനത്തിന് വിലക്ക് തുടരണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ജസ്റ്റിസുമാരായ ദീപക് മിശ്രയും ഗോപാല്‍ ഗൌഡയും കുര്യന്‍ ജോസഫുമാണ് ഹരജിയില്‍ വിശദമായ വാദം കേട്ടത് . ആ വര്‍ഷം തന്നെ അധികാരത്തിലേറിയ പിണറായി സര്‍ക്കാറിനോടും കോടതി നിലപാട് ആരാഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന നിലപാട് പിണറായി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയെ കോടതിയെ അറിയിച്ചു .

എന്നാല്‍ 2016 നവംബര്‍ ഏഴിന് വി.ഗിരിക്ക് പകരം ഹാജരായ ജയദീപ് ഗുപത പിണറായി സര്‍ക്കാറിന് വേണ്ടി ഹാജരായി പുതിയ നിലപാട് കോടതിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം തള്ളണമെന്നും ആവശ്യപ്പെട്ടു. 2017 ഒക്ടോബര്‍ 13 ന് ശബരിമല യുവതീ പ്രവേശനക്കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിം കോടതിയുടെ ഉത്തരവ് .2018 ജൂലൈ 17 ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ റോഹിന്‍ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍ ,ഡിവൈ ചന്ദ്രചൂഢ് ,ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിന് മുന്‍പാകെ വാദം ആരംഭിച്ചു. 2018 സെപ്തംബര്‍ 28 ന് എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് ഭൂരിപക്ഷ വിധിയായി ചരിത്ര വിധി വന്നു. ബെഞ്ചിലെ അംഗമായ ഇന്ദു മല്‍ഹോത്ര വിയോജിച്ച് പ്രത്യേക വിധിയെഴുതി. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചു. കേരളത്തിനകത്തും പുറത്തും പ്രതിഷേധം ആളിക്കത്തിയതോടപ്പം വിവിധ കക്ഷികളുടേതായി നിരവധി ഹരജികള്‍ സുപ്രിം കോടതിയിലേക്കെത്തി. പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു.

2018 നവംബര്‍ 13 ന് മൂന്ന് മണിക്ക് 49 പുനഃപരിശോധനാ ഹരജികള്‍ കോടതി പരിഗണിച്ചു . 2019 ഫെബ്രുവരി ഫെബ്രുവരി ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. വാദം അവതരിപ്പിക്കാന്‍ കഴിയാതിരുന്ന അഭിഭാഷകര്‍ക്ക് എഴുതി നല്‍കാനും കോടതി അവസരം നല്‍കി. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു ഈ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് .



Similar Posts