< Back
Kerala
പ്രവർത്തിയിൽ നൻമയില്ലാത്തയാളെ ബഹുമാനിക്കില്ല, ഇനിയും പാർട്ടി പരിപാടികൾ ബഹിഷ്‌കരിക്കും; പി.വി ശ്രീനിജനെതിരെ സാബു എം ജേക്കബ്
Kerala

'പ്രവർത്തിയിൽ നൻമയില്ലാത്തയാളെ ബഹുമാനിക്കില്ല, ഇനിയും പാർട്ടി പരിപാടികൾ ബഹിഷ്‌കരിക്കും'; പി.വി ശ്രീനിജനെതിരെ സാബു എം ജേക്കബ്

Web Desk
|
9 Dec 2022 1:18 PM IST

'തന്നെ ഇല്ലാതാക്കാൻ നോക്കുന്നു. കേസ് നിയമപരമായി നേരിടും'

കൊച്ചി: പി.വി ശ്രീനിജൻ എം എൽ എക്ക് എതിരെ ട്വിന്റി- 20 ചീഫ് കോർഡിനേറ്ററും കിറ്റെക്സ് എം.ഡിയുമായ സാബു ജേക്കബ്. 'എം.എൽ.എ ആയപ്പോൾ തന്റെ വ്യാപാരം തടഞ്ഞു. കൊള്ളക്കാരെ പിടിക്കുന്ന രീതിയിൽ റെയ്ഡുകൾ നടത്തിയെന്നും പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സാബു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പി.വി ശ്രീനിജൻ എം.എൽ.എയെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം. ജേക്കബിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു സാബുവിന്റെ വാർത്താസമ്മേളനം. 'തന്നെ ഇല്ലാതാക്കാൻ നോക്കുന്നു. എം.എൽ.എ ആയിട്ട് ചെറിയ കാര്യം പോലും ചെയ്യുന്നില്ല. പഞ്ചായത്ത് ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റേതാക്കുന്നു. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം സ്വന്തമാക്കുന്നെന്നും സാബു ആരോപിച്ചു. എൽ.ഡി.എഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും എം.എൽ.എ താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും പാർട്ടി പരിപാടികൾ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രി ആണേലും ബഹിഷ്‌കരിക്കുമെന്നും സാബു പറഞ്ഞു.

'കേസ് നിയമപരമായി നേരിടും.എംഎൽഎ മണ്ഡലത്തിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്. എം.എൽ.എ ആണെന്ന് നെഞ്ചിൽ എഴുതി ഒട്ടിച്ചിട്ട് കാര്യമില്ല. പ്രവർത്തിയിൽ നൻമയില്ലാത്തയാളെ ബഹുമാനിക്കില്ലെന്നും സാബു പറഞ്ഞു.

Similar Posts