< Back
Kerala
അഴിമതിയും കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നത്, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: സച്ചിൻ പൈലറ്റ്
Kerala

'അഴിമതിയും കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നത്, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു': സച്ചിൻ പൈലറ്റ്

Web Desk
|
16 Feb 2026 9:29 PM IST

ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്നും കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

തിരുവനന്തപുരം: കേരളത്തിൽ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിയും കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നത്. ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാരയുണ്ട്. എംപിമാർ മത്സരിക്കുന്നതിൽ പാർട്ടി തീരുമാനമെടുക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിരീക്ഷകനായ സച്ചിൻ പൈലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർഥികളെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടുപലകയാണ്. സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചു. ഫൈനലിലും കോൺഗ്രസ് തന്നെ കപ്പടിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേർന്നു. പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കെപിസിസി നേതൃ യോഗവും ചേർന്നു.

Similar Posts