< Back
Kerala
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖം, എല്ലാം സോണിയ ഗാന്ധിയെ ധരിപ്പിക്കും-മുല്ലപ്പള്ളി
Kerala

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖം, എല്ലാം സോണിയ ഗാന്ധിയെ ധരിപ്പിക്കും-മുല്ലപ്പള്ളി

Web Desk
|
25 July 2022 5:51 PM IST

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി അധ്യക്ഷയെ അറിയിച്ചതിന് ശേഷമായിരിക്കും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ മറ്റുള്ളവരേ അറിയിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു

കോഴിക്കോട്: ഭാവിയിലേക്കുള്ള കോൺഗ്രസിന്റെ റൂട്ട് മാപ്പ് ചിന്തൻ ശിബിരത്തിലൂടെ തയ്യാറായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. 'എന്റെ നാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തിരുന്നതിൽ ദുഃഖമുണ്ട്. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തെറ്റാണ്', മുല്ലപ്പള്ളി വ്യക്തമാക്കി.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേത് പോലെ കോൺഗ്രസിന് കേരളത്തിൽ മികച്ച വിജയം ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ നേടുന്നതിന് വേണ്ടിയുള്ള മാർഗരേഖയാണ് ചിന്തൻ ശിബിരത്തിലൂടെ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി അധ്യക്ഷയെ അറിയിച്ചതിന് ശേഷമായിരിക്കും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ മറ്റുള്ളവരേ അറിയിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Similar Posts