
വെൽഫെയർ പാർട്ടിയുമായി സിപിഎമ്മിന് ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്തുണ്ട്: സാദിഖ് അലി തങ്ങൾ
|ജമാഅത്ത് ഇസ്‌ലാമിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ
മലപ്പുറം: ജമാഅത്ത് ഇസ്‌ലാമിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സിപിഎമ്മിന് ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്തുണ്ട്.യുഡിഎഫിന് എല്ലാവരുടെയും വോട്ട് കിട്ടാറുണ്ട്. കോൺഗ്രസുമായി സഹകരിക്കുക എന്നത് ജമാഅത്ത് ഇസ്‌ലാമി തീരുമാനമാണ്. ജമാഅത്ത് നേരത്തെ ഇടതിന് വോട്ട് കൊടുത്തിരുന്നുവെന്നും ഇപ്പോൾ യുഡിഎഫിനാണ് പിന്തുണയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ശബരിമലയിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പൊതുവെ സംശയിക്കപ്പെടുന്നു. അത് വെളിച്ചത്ത് കൊണ്ടുവരണം. കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളുടെ സ്വഭാവം പരിശോധിച്ചാൽ ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാറുണ്ടെന്നും സംസ്ഥാനത്തിന്റെ ഖജനാവിനെ ബാധിക്കുന്ന കാര്യമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ പോലെ വിശ്വാസികൾക്ക് ഇത്രയും പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ ഭരണകൂടങ്ങൾക്ക് കൈയ്യുംക്കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.