< Back
Kerala
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കോടിയേരിയെ സന്ദർശിച്ചു
Kerala

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കോടിയേരിയെ സന്ദർശിച്ചു

Web Desk
|
3 Sept 2022 4:22 PM IST

ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബവുമായും സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

ചെന്നൈ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.

ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബവുമായും സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

ആരോഗ്യപ്രശ്‌നം കാരണം സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞാണ് പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി വിദഗ്ധ ചികിത്സക്കായി ചെന്നെയിലെത്തിയത്.

Similar Posts