< Back
Kerala

Kerala
വിദ്വേഷവും വിഭാഗീയതയുമല്ല, ഒരുമയും സ്‌നേഹവുമാണ് വിജയത്തിന്റെ മാനദണ്ഡമെന്ന് തെളിഞ്ഞു: സാദിഖലി തങ്ങൾ
|3 Jun 2022 11:35 AM IST
വർഗീയ ചേരിതിരിവിനെതിരായ വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: വിദ്വേഷവും വിഭാഗീയതയുമല്ല, ഒരുമയും സ്‌നേഹവുമാണ് വിജയത്തിന്റെ മാനദണ്ഡമെന്നാണ് തൃക്കാക്കരയുടെ വിധിയെഴുത്തെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് മുന്നേറാനുള്ള കരുത്താണ് തൃക്കാക്കര യുഡിഎഫിന് നൽകുന്നത്. പി.ടിയുടെ സ്വപ്‌നങ്ങൾക്ക് ചിറകായി മാറാൻ ഉമാ തോമസിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വർഗീയ ചേരിതിരിവിനെതിരായ വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൻമയുടെ വിജയമാണിത്, യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തെയാണ് ജനങ്ങൾ പിന്തുണച്ചത്. തൃക്കാക്കരയിൽ വിഭാഗീയ പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്, അക്കാര്യങ്ങൾ ജനങ്ങൾ തള്ളിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.