< Back
Kerala
കാവിക്കൊടി ദേശീയപതാകയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി മുതിര്‍ന്ന നേതാവ് എന്‍. ശിവരാജന്‍
Kerala

''കാവിക്കൊടി ദേശീയപതാകയാക്കണം''; വിവാദ പരാമര്‍ശവുമായി ബിജെപി മുതിര്‍ന്ന നേതാവ് എന്‍. ശിവരാജന്‍

Web Desk
|
21 Jun 2025 1:10 PM IST

ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts