< Back
Kerala

Kerala
പ്രണയം നടിച്ച് 15 കാരിക്ക് പീഡനം; നാവികൻ അറസ്റ്റിൽ
|18 Nov 2025 7:15 PM IST
ഹരിയാന സ്വദേശിയായ അമിത് ആണ് അറസ്റ്റിലായത്
കൊച്ചി: പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസിൽ നാവികൻ കൊച്ചിയിൽ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ അമിത് ആണ് അറസ്റ്റിലായത്. പോക്‌സോ കേസിൽ നാവികനെ അറസ്റ്റു ചെയ്ത സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് നാവിക സേന അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നാവിക സേന അറിയിച്ചു.