< Back
Kerala
സജി ചെറിയാൻ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകില്ല
Kerala

സജി ചെറിയാൻ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകില്ല

Web Desk
|
7 July 2022 8:58 AM IST

സജി ചെറിയാൻ രാജിവെച്ചതിനാലാണ് തീരുമാനം

തിരുവനന്തപുരം: ഭരണഘടനാനിന്ദ നടത്തിയ സജി ചെറിയാൻ വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകില്ല. മന്ത്രി സ്ഥാനം സജി ചെറിയാൻ രാജിവെച്ചതിനാലാണ് തീരുമാനം.

അതേസമയം, പെൻഷൻ കമ്പനിയുടെ ബാധ്യതകളിൽ നിന്ന് സർക്കാർ പിൻമാറുന്നുവെന്ന് കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രി സഭയില്‍ നിന്നും സജി ചെറിയാന്‍ പടിയിറങ്ങേണ്ടി വന്നത് പ്രതിപക്ഷത്തിനും പുതിയ ഊര്‍ജ്ജം നല്‍കും. സര്‍ക്കാരിനെ നിരന്തരമായി പ്രതിരോധത്തിലാക്കാന്‍ കഴിയുന്നിടത്തേക്ക് പ്രതിപക്ഷ പ്രവര്‍ത്തനത്തെ എത്തിക്കാന്‍ വി.ഡി സതീശനും സംഘത്തിനുമായിയിട്ടുണ്ട്. ഇതോടെ സഭയില്‍ കൂടുതല്‍ കരുത്തോടെ പ്രതിപക്ഷം എത്തും.

എന്നാല്‍ സജി ചെറിയാൻ എം.എല്‍.എ സ്ഥാനത്ത് തുടരുന്നതിൽ സി.പി.എമ്മിന്റെ നിർണായക തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും. കോടതിയിൽ നിന്ന് ചോദ്യങ്ങളുയർന്നാൽ എം.എല്‍.എ സ്ഥാനം രാജി വക്കേണ്ടി വരുമെന്നാണ് പാർട്ടി നേത്യത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം സജി ചെറിയാന്റെ വകുപ്പ് കൈകാര്യം ചെയ്യാൻ പുതിയ മന്ത്രിയെ ഉടൻ തീരുമാനിച്ചേക്കില്ല.

Similar Posts