< Back
Kerala

Kerala
വിമർശകരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്കറിയാം: ജിഫ്രി തങ്ങൾ
|16 Oct 2023 10:30 PM IST
പറയേണ്ടതെല്ലാം പറഞ്ഞിട്ട് നിർത്തി എന്നു പറയുന്നതിൽ കാര്യമില്ലെന്നും വിമർശനം തുടങ്ങുന്നതിന് മുമ്പ് നിയന്ത്രിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കാസർകോട്: മുസ്‍ലിം ലീഗ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിമർശകരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തകറിയാമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. കാസർകോട് നീലേശ്വരത്ത് നടന്ന എസ്.വൈ.എസ് സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിലാണ് ജിഫ്രി തങ്ങളുടെ വിമർശനം.
"വിമർശനം ഉന്നയിക്കുന്നവരെ കടിഞ്ഞാടിണം. വിമർശനം ഉന്നയിച്ചാൽ തിരിച്ചും വിമർശിക്കും. അത് പലർക്കും ബുദ്ധിമുട്ടുണ്ടാകും. ഈ ഐക്യം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വിമർശകരെ നിയന്ത്രിക്കണം. വിമർശകരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തകറിയാം" ജിഫ്രി തങ്ങൾ പറഞ്ഞു. പറയേണ്ടതെല്ലാം പറഞ്ഞിട്ട് നിർത്തി എന്നു പറയുന്നതിൽ കാര്യമില്ലെന്നും വിമർശനം തുടങ്ങുന്നതിന് മുമ്പ് നിയന്ത്രിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.