< Back
Kerala
samastha,CIC,പറയുന്നത് പോലെ കേൾക്കണം, ഇല്ലെങ്കിൽ സി.ഐ.സിയെ തള്ളും; മുന്നറിയിപ്പുമായി സമസ്ത ,സാദിഖലി ശിഹാബ് തങ്ങൾ,ജിഫ്രി മുത്തുകോയ തങ്ങൾ
Kerala

'പറയുന്നത് പോലെ കേൾക്കണം, ഇല്ലെങ്കിൽ സി.ഐ.സിയെ തള്ളും'; മുന്നറിയിപ്പുമായി സമസ്ത

Web Desk
|
7 May 2023 6:55 AM IST

സമസ്തയും പാണക്കാട് കുടുംബവും തമ്മിൽ പാലും വെള്ളവും ചേർത്ത പോലെയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ദുബൈ: സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം ആവർത്തിച്ചു പറഞ്ഞ് നേതാക്കൾ. സമസ്തയും പാണക്കാട് കുടുംബവും തമ്മിൽ പാലും വെള്ളവും ചേർത്ത പോലെയാണെന്നും വേർതിരിക്കാനാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചില സംഭവവികാസങ്ങളുണ്ടാകും അത് പരിഹരിച്ചു പോകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

പാണക്കാട് കുടുംബത്തോട് എതിർപ്പില്ലെന്നും ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അതേസമയം, സമസ്തപറയുന്നത് പോലെ കേട്ടില്ലെങ്കിൽ സി.ഐ.സിയെ തള്ളുമെന്ന മുന്നറിയിപ്പും ജിഫ്രി തങ്ങൾ നൽകി. ദുബൈയിൽ നടന്ന സമസ്ത മുഅല്ലിമീൻ വാർഷിക സമ്മേളനത്തിലാണ് ഇരുവരുടെയും പ്രതികരണം.


Related Tags :
Similar Posts