< Back
Kerala
സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം
Kerala

സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം

Web Desk
|
6 Feb 2026 9:17 PM IST

യാതൊരു കാരണവശാലും കൽനടയാത്രക്കാർ നാഷണൽ ഹൈവേ ഉപയോഗിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

കാസർകോട്: സമസ്തയുടെ നൂറാം വാർഷികാത്തൊടാനുബന്ധിച്ചു ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ തളിപ്പറമ്പ് നിന്നും മലയോര ഹൈവേ വഴി പോകണം. മംഗലാപുരത്തു നിന്നും വരുന്ന വാഹനങ്ങൾ കുമ്പളയിൽ ഭാഗത്തു നിന്നും മലയോര ഹൈവേ വഴി പോകണം.

പരിപാടിക്ക് വരുന്ന വാഹനങ്ങൾ പെരിയ, പൊയ്നാച്ചി എന്നിവിടങ്ങളിൽ നിന്നും സർവീസ് റോഡ് വഴി വന്ന് ആളുകളെ ഇറക്കി പാർക്കിങ് ഏരിയയിലേക്ക് പോകണം. പരിപാടിയിൽ സംബന്ധിക്കുന്ന ആൾക്കാർ സർവീസ് റോഡ്, അണ്ടർ പാസേജ് എന്നിവയാണ് കാൽനടക്കായി ഉപയോഗപ്പെടുത്തേണ്ടത്. യാതൊരു കാരണവശാലും കൽനടയാത്രക്ക് നാഷണൽ ഹൈവേ ഉപയോഗിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി അറിയിച്ചു.

Similar Posts