< Back
Kerala
സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ കാസർകോട് തുടക്കമാകും
Kerala

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ കാസർകോട് തുടക്കമാകും

Web Desk
|
3 Feb 2026 7:14 AM IST

കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാണ് പതാകകൾ കാസർകോട്ടെത്തിക്കുന്നത്.

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ കാസർകോട് കുണിയയിൽ തുടക്കമാവും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള നൂറ് പതാകകള്‍ ഇന്ന് കാസര്‍കോട്ടെത്തും. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാണ് പതാകകൾ കാസർകോട്ടെത്തിക്കുന്നത്.

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളന നഗരിയിൽ ഉയർത്താനുള്ള നൂറ് പതാകകള്‍ ഇന്ന് വൈകിട്ടെ നാല് മണിയോടെ കാസര്‍കോട് മാലിക് ദീനാര്‍ മഖാമിലെത്തും. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാണ് പതാകവാഹക യാത്ര ആരംഭിച്ചത്.

നാളെ ഉച്ചക്ക് രണ്ട് മണിക്ക് 3,313 വിഖായ വളണ്ടിയര്‍മാർ അണിനിരക്കുന്ന റൂട്ട് മാര്‍ച്ചിന്‍റെ അകമ്പടിയോടെ പതാകകള്‍ സമ്മേളനം നടക്കുന്ന കുണിയയിലെ സമ്മേളന നഗരിയിലേക്കെത്തിക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളുള്‍പ്പെടെയുള്ള പ്രമുഖർ 100 പതാകകള്‍ ഉയര്‍ത്തും. തുടർന്ന് പതിനായിരം പ്രബോധകര്‍ക്കുള്ള പഠന ക്യാമ്പിന് തുടക്കമാവും.

വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന പ്രതിനിധി ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത 33,313 അംഗങ്ങള്‍ സംബന്ധിക്കും. ഞായറാഴ്ച വൈകിട്ട് നാലിനാണ് സമാപന സമ്മേളനം.



Similar Posts