< Back
Kerala
പിണറായി സര്‍ക്കാരിനോട് പ്രത്യേക മമതയില്ലെന്ന് സമസ്ത
Kerala

പിണറായി സര്‍ക്കാരിനോട് പ്രത്യേക മമതയില്ലെന്ന് സമസ്ത

Web Desk
|
31 Dec 2021 6:38 AM IST

ജിഫ്രി തങ്ങള്‍ക്കെതിരായ ഭീഷണി വഖഫ് വിഷയത്തിലെ നിലപാട് മൂലമാണെന്ന് കരുതുന്നില്ലെന്ന് എം ടി അബ്ദുല്ല മുസ്ലിയാര്‍

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി ആയുധമാക്കി സി.പി.എം നടത്തുന്ന പ്രചാരണത്തിന് പിറകേ പിണറായി സര്‍ക്കാരിനോട് പ്രത്യേക മമതയില്ലെന്ന നിലപാട് പരസ്യമാക്കി സമസ്ത രംഗത്തെത്തി. ജിഫ്രി തങ്ങളെ ഭീഷണിപ്പെടുത്തിയത് ലീഗാണെന്ന ആരോപണമാണ് മുഖ്യമന്ത്രിയും കോടിയേരി അടക്കമുള്ള സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്നത്. ജിഫ്രി തങ്ങളെ ഭീഷണിപ്പെടുത്തിയത് ലീഗുകാരനാണെങ്കില്‍ അയാള്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് പി.എം.എ സലാം പറഞ്ഞു.

വഖഫ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങളും ലീഗും തമ്മില്‍ രൂപപ്പെട്ട ഭിന്നത മുതലെടുക്കാന്‍ സി.പി.എം തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വധഭീഷണി അവസരമാക്കി മുഖ്യമന്ത്രിയും കോടിയേരിയും ഡി.വൈ.എഫ്.ഐയും ലീഗിനെതിരെ ആഞ്ഞടിക്കുകയാണ്.

ജിഫ്രി തങ്ങളെ പരിചയാക്കി സി.പി.എം നടത്തുന്ന ലീഗ് വിമര്‍ശനത്തിലുള്ള അപകടം തിരിച്ചറിഞ്ഞാണ് സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സംഘടനക്ക് സര്‍ക്കാരിനോട് പ്രത്യേക മമതയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ജിഫ്രി തങ്ങള്‍ക്കെതിരായ ഭീഷണി വഖഫ് വിഷയത്തിലെ നിലപാട് മൂലമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു- "സി.പി.എമ്മിനോട് അങ്ങനെയൊരു സമീപനമൊന്നുമില്ല. അതാത് കാലത്ത് ഭരിക്കുന്ന സര്‍ക്കാരുകളോട് മാന്യമായ നിലയ്ക്ക് പെരുമാറണമെന്ന ഒരു പൊതുവായ നിലപാട് സമസ്തയ്ക്കുണ്ട്"

Related Tags :
Similar Posts