< Back
Kerala
Samastha has its own policy says Jifri Thangal
Kerala

മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും; സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത

Web Desk
|
11 Jun 2025 6:00 PM IST

തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത. മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ടാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത്. ഹൈസ്ക്കൂൾ വിഭാ​ഗത്തിൽ രാവിലെ 9.15ന് ക്ലാസ് തുടങ്ങി 4.15 അവസാനിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം.

Similar Posts