< Back
Kerala
പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം
Kerala

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം

Web Desk
|
22 Oct 2025 9:39 AM IST

ഇന്നലെ സമസ്ത എപി വിഭാഗത്തിൻ്റെ മുഖപത്രവും പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കിയിരുന്നു

കോഴിക്കോട്: പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. പദ്ധതി തിടുക്കത്തിൽ നടപ്പാക്കുന്നത് ആപൽക്കാരമെന്നും, വിദ്യാഭ്യാസ മേഖല കാവി അണിയിക്കുകയാണ് പി.എം ശ്രീയുടെ ലക്ഷ്യമെന്നുമാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയലിലെ കുറ്റപ്പെടുത്തൽ. അത്ര ശ്രീയല്ല പിഎം ശ്രീ എന്ന തലകെട്ടിലാണ് എഡിറ്റോറിയൽ.

സിപിഐയും, പോഷകഘടകങ്ങളും പദ്ധതി എതിർക്കുകയാണ്. കൃഷി, ആരോഗ്യ വകുപ്പ് വാങ്ങുന്ന ഫണ്ട് പോലെയല്ല പിഎം ശ്രീ ഫണ്ടെന്നും വിമർശനം. ഡിവെെഎഫ്ഐക്കെതിരെ ശക്തമായ വിമ‍ർശനവും എഡിറ്റോറിയൽ ഉന്നയിക്കുന്നു. പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് ഡിവെെഎഫ്ഐ നിലപാടെന്നും പറയുന്നു. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എടുത്ത നിലപാടിലും വിമർശനം ഉയർന്നു. മറ്റു വകുപ്പുകൾ കേന്ദ്ര ഫണ്ടുകൾ വാങ്ങുന്നപ്പോലെയല്ല വിദ്യാഭ്യാസ മേഖലിയിൽ മോദി സർക്കാർ നൽകുന്ന ഔദാര്യം എന്നും എഡിറ്റോറിയലിൽ.

ഇന്നലെ സമസ്ത എപി വിഭാഗത്തിൻ്റെ മുഖപത്രവും പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലക്ക് ലഭിക്കേണ്ട വിഹിതം നേടിയെടുക്കണമെന്നും അത് പക്ഷെ കേന്ദ്രത്തിന് കീഴടങ്ങിയാകരുതുന്നുമാണ് സിറാജിലെ എഡിറ്റോറിയൽ പറയുന്നത്. നിയമപരമായ പോരാട്ടത്തിക്കൂടെയാകണം ഇത് എന്നും സിറാജ് ചൂണ്ടികാട്ടുന്നു. പിഎം ശ്രീയും , വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാട് മാറ്റവും എന്നപേരിലായിരുന്നു പിഎം ശ്രീ പദ്ധതി വിശദീകരിച്ച് സിറാജ് എഡിറ്റോറിയൽ.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർത്ത് രേഖപ്പെടുത്തും. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.

Similar Posts