< Back
Kerala

Kerala
'സമസ്ത സ്ഥാനാർഥികളെ നിർത്താറില്ല, പ്രവർത്തകർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം'; ജിഫ്രി മുത്തുക്കോയ തങ്ങൾ
|25 Feb 2024 12:14 PM IST
''മൂന്നാംസീറ്റ് സംബന്ധിച്ച മുസ്‌ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടത്''
കോഴിക്കോട് : മൂന്നാംസീറ്റ് സംബന്ധിച്ച മുസ്‌ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടതെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്‌ലിം ലീഗിന് അഞ്ചും ആറും സീറ്റിന് അർഹതയുണ്ടല്ലോ. മുസ്‌ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കൾ ആണ് പറയേണ്ടത്. സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്ത ഒരു സ്ഥാനാർഥിയെയും നിർത്താറില്ല.സമസ്തയ്ക്ക് ഒരു സ്ഥാനാർഥിയുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.