< Back
Kerala
Samastha prayer meetings in solidarity with the Palestinian people
Kerala

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമസ്ത പ്രാർത്ഥനാ സംഗമങ്ങൾ

Web Desk
|
1 Nov 2023 6:53 AM IST

14 ജില്ലകളിലുമായി സംഘടിപ്പിച്ച സംഗമത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്

കോഴിക്കോട്:പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാനവ്യാപകമായി പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിച്ചു. 14 ജില്ലകളിലുമായി സംഘടിപ്പിച്ച സംഗമത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന കിരാത നടപടികൾ അവസാനിപ്പിക്കുക, ശാശ്വത പ്രശ്‌നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയും ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുന്നതിനും വേണ്ടിയാണ് പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിച്ചത്. കോഴിക്കോട് നടന്ന പ്രാർത്ഥന സംഗമം സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത സംസ്ഥാന അടിസ്ഥാനടിസ്ഥാനത്തിൽ പ്രാർത്ഥനാ സമ്മേളനം നടത്തിയാൽ അതിന് കോഴിക്കോട് കടപ്പുറം മതിയാവില്ല എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രകടനം നടത്തിയത് കൊണ്ടോ ആളെക്കൂട്ടിയതുകൊണ്ടോ ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരമാവില്ല എന്നും പ്രാർത്ഥനയാണ് ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ഈസ്റ്റിൽ സുന്നി മഹല്ല് പരിസരത്തും വെസ്റ്റിൽ തിരൂർ വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്തുമായാണ് പ്രാർത്ഥനാ സംഗമം നടന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന സംഗമങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടന നേതാക്കളും നേതൃത്വം നൽകി.



Samastha prayer meetings in solidarity with the Palestinian people

Similar Posts