
Photo| MediaOne
'ഫണ്ട് പിരിവ് തടയാൻ ചിലർ ശ്രമിക്കുന്നു,ഇവരെ നേതൃത്വത്തിൽ നിന്നും മാറ്റാൻ പ്രവർത്തകർ ശ്രമിക്കണം'; താക്കീതുമായി സമസ്ത അധ്യക്ഷൻ
|സമസ്തയിലെ പണ്ഡിതർ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് സമസ്തയെ ചെറുതാക്കി കാണിക്കരുത് എന്നും ജിഫ്രി തങ്ങൾ പറഞ്ഞു
കോഴിക്കോട്:സമസ്തയുടെ പ്രവർത്തനം തടയാൻ ചിലർ ശ്രമിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.സമസ്തയുടെ പ്രവർത്തന ഫണ്ട് പിരിവ് ചിലർ തടയുന്നു.ഇവരെ നേതൃത്വത്തിൽ നിന്നും മാറ്റാൻ പ്രവർത്തകർ ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പറയാത്തതും ചെയ്യാത്തും എല്ലാം പ്രസ്ഥാനത്തെ ചെറുതാക്കി കാണിക്കുകയാണ്. ആരും അതിന് വേണ്ടി ആരാണ് മിനക്കെടുന്നത് അവരുടെ നാശത്തിന്റെ തുടക്കമാകുമെന്ന് ഓർമപ്പെടുത്തുന്നു.സമസ്തയിലെ പണ്ഡിതർ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് സമസ്തയെ ചെറുതാക്കി കാണിക്കരുത് എന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത മുൻ ജനറൽ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‍ലിയാര്‍ അനുസ്മരണ പരിപാടിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫണ്ട് പിരിവ് മന്ദഗതിയിൽ തുടരുന്നതിനിടെയാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.25 കോടി ലക്ഷ്യമിട്ട് നടക്കുന്ന ഫണ്ട് പിരിവിൽ കഴിഞ്ഞ ദിവസം വരെ അഞ്ചു കോടി രൂപയാണ് പിരിക്കാനായത്.ലീഗ് അനുകൂല വിഭാഗം വിട്ട് നിൽക്കുന്നത് കൊണ്ടാണ് ഫണ്ട് പിരിവ് മന്ദഗതിയിൽ ആയതെന്നും ആക്ഷേപമുണ്ട്.