< Back
Kerala

Kerala
ജിഫ്രി തങ്ങൾ മുശാവറയിൽനിന്ന് ഇറങ്ങിപ്പോയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം: സമസ്ത
|11 Dec 2024 6:54 PM IST
തെറ്റായ വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ അഭിപ്രായ ഭിന്നതയെ തുടർന്ന് പ്രസിഡന്റ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സമസ്ത. ഉച്ചക്ക് 1.30 വരെ നീണ്ട യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്‌പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. യോഗതീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ പ്രസിഡന്റ് തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണമായും ഔദ്യോഗിക റിലീസായി പതിവുപോലെ അയച്ചു കൊടുത്തിട്ടുമുണ്ട്. തെറ്റായ വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.