< Back
Kerala
nipha negative
Kerala

ആശങ്കയൊഴിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം

Web Desk
|
5 April 2025 8:34 AM IST

രോഗിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Updating...

Similar Posts