< Back
Kerala

Kerala
മണൽ മാഫിയയുമായി ബന്ധം; എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
|11 Nov 2023 3:33 PM IST
നേരത്തേ എറണാകുളം റൂറലിലെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും 10 പേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കൊച്ചി: മണൽ മാഫിയയുമായുള്ള ബന്ധത്തെ തുടർന്ന് എറണാകുളം റൂറലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി സ്ഥലംമാറ്റം. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിഞ്ചു കെ.മത്തായിയെയാണ് ബിനാനിപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പെരുമ്പാവൂർ സി.ഐ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറൽ എസ് പിയുടെ നടപടി.
ജിഞ്ചു കെ.മത്തായിയുടെ ഫോൺ പരിശോധിച്ചപ്പോൾ മണൽ മാഫിയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ മണൽ മാഫിയുമായുള്ള ബന്ധത്തിൽ എറണാകുളം റൂറലിലെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും 10 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.