< Back
Kerala
ഞാനാണ് സന്ദീപിനെ വെട്ടിയത്; അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്
Kerala

'ഞാനാണ് സന്ദീപിനെ വെട്ടിയത്'; അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

Web Desk
|
4 Dec 2021 9:42 PM IST

സുഹൃത്തിനോട് കൊലപാതകവിവരം വെളിപ്പെടുത്തുന്നതാണ് പുറത്തുവന്നത്.

പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതക കേസിലെ അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. സുഹൃത്തിനോട് കൊലപാതകവിവരം വെളിപ്പെടുത്തുന്നതാണ് പുറത്തുവന്നത്.

''താനടക്കമുള്ളവരാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കഴുത്തിന് വെട്ടി സന്ദീപിനെ പരിക്കേൽപ്പിച്ചു. തനിക്ക് പകരം മറ്റ് പ്രതികളെ ജയിലിൽ കയറാൻ നിശ്ചയിച്ചിരുന്നു. ക്വട്ടേഷൻ നേതാവ് തങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ട്.'' വേങ്ങലിലെ ബിഡിജെഎസ് ബന്ധമുള്ള സുഹൃത്തിനോട് പ്രതി പറയുന്നു.

അതേസമയം അക്രമി സംഘമെത്തിയത് മൂന്ന് പേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് സന്ദീപിന്റെ സുഹൃത്തുക്കൾ പറഞ്ഞു. സന്ദീപിനെ കുത്തിയതിന് ശേഷം സമീപത്തെ കടയിലെത്തിയും പ്രതികൾ ഭീഷണി മുഴക്കി. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നും സന്ദീപിന്റെ സുഹൃത്ത് രാകേഷ് മീഡിയവണിനോട് പറഞ്ഞു.

Similar Posts