< Back
Kerala

Kerala
ലൈഫ് മിഷൻ കള്ളപ്പണ ഇടപാട്; സന്ദീപ് നായർ അറസ്റ്റിൽ
|6 Jun 2023 7:26 PM IST
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാടിൽ സന്ദീപ് നായർ അറസ്റ്റിൽ. കോടതിയിൽ ഹാജരാകാതിരുന്ന സന്ദീപിനെതിരെ അറസ്റ്റ് വാറന്റുണ്ടായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായർ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ ഇയാളോട് ഹാജരാകണമെന്ന് എറണാകുളം പിഎംഎൽഎ കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിക്കാൻ ഇയാൾ തയാറായില്ല. ഇതോടെയാണ് കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഇതിനു പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ഇയാൾ കോടതിയിൽ ഹാജരായത്. സന്ദീപ് നായർ ഒരു ഘട്ടത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്നാണ് സന്ദീപിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ കോടതി നിർദേശിച്ചത്.