< Back
Kerala
പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി;  വിമതരെ കോൺഗ്രസിലെത്തിക്കാൻ  നീക്കവുമായി സന്ദീപ് വാര്യർ
Kerala

പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി; വിമതരെ കോൺഗ്രസിലെത്തിക്കാൻ നീക്കവുമായി സന്ദീപ് വാര്യർ

Web Desk
|
26 Jan 2025 1:12 PM IST

കോൺഗ്രസ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്യുമെന്നും സന്ദീപ് മീഡിയവണിനോട്

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട്ടെ കൗൺസിലർമാരുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്യുമെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം, ദേശീയ കൗൺസിൽ അംഗം ശിവരാജൻ ഉൾപ്പെടെ ആറ് നഗരസഭാ കൗൺസിലർമാരാണ് രാജി സന്നദ്ധത അറിയിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം .

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിമത വിഭാഗം പ്രത്യേകം യോഗം ചേർന്നതായാണ് വിവരം.

Watch Video report


Similar Posts