< Back
Kerala
മലപ്പുറത്തെ കുറിച്ച് ആര്‍എസ്‍എസ്-സംഘ്പരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്: സന്ദീപ് വാര്യര്‍
Kerala

'മലപ്പുറത്തെ കുറിച്ച് ആര്‍എസ്‍എസ്-സംഘ്പരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്': സന്ദീപ് വാര്യര്‍

Web Desk
|
5 Jun 2025 8:40 AM IST

'ഇസ്‌ലാമോഫോബിയ വളർത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി ഉൾപ്പെടെ നടത്തുന്നത്'

നിലമ്പൂർ: മലപ്പുറത്തെ കുറിച്ച് ആർഎസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന അതേകാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇസ്‌ലാമോഫോബിയ വളർത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി ഉൾപ്പെടെ നടത്തുന്നതെന്നും സന്ദീപ് വാര്യർ മീഡിയവണിനോട് പറഞ്ഞു.

' ആർഎസ്എസിനെയും സംഘ്പരിവാറിനെയും വെല്ലുന്ന തരത്തില്‍ അവരുടെ മലപ്പുറം വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സിപിഎമ്മും നേതാക്കളുമാണ്.ഇത് നിലമ്പൂരില്‍ ചര്‍ച്ചാവിഷയമാകും. മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരുമാണ്. കേരളത്തില്‍ ആര്‍എസ്‍എസും അവരുടെ നേതാക്കളും പറയുന്നതിനേക്കാള്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി നേരിട്ട് നടത്തിയത് മുഖ്യമന്ത്രിയാണ്'. - സന്ദീപ് പറഞ്ഞു. നിലമ്പൂരില്‍ ബിജെപിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും പോരാട്ടം എല്‍ഡിഎഫ്-യുഡിഎഫ് തമ്മിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.


Similar Posts