< Back
Kerala

Kerala
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്
|16 Nov 2024 10:51 AM IST
ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല.
പാലക്കാട്: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺഗ്രസിലേക്ക് എത്തുന്നത്.