< Back
Kerala
sandeep g warrier
Kerala

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്ന് മോഹന്‍ ഭഗവത്, നിയന്ത്രണം വേണമെന്ന് മോദി; ആര് പറയുന്നതാണ് ശരിയായ നിലപാട്? പരിഹസിച്ച് സന്ദീപ് വാര്യര്‍

Web Desk
|
2 Dec 2024 2:29 PM IST

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനിൽക്കാൻ മൂന്നു കുട്ടികൾ വരെ ഒരു കുടുംബത്തിന് വേണമെന്നുമാണ് ഭാഗവത് പറയുന്നത്

പാലക്കാട്: ജനസംഖ്യാ നിയന്ത്രണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനും രണ്ടഭിപ്രായമാണെന്ന് സന്ദീപ് വാര്യര്‍. ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനിൽക്കാൻ മൂന്നു കുട്ടികൾ വരെ ഒരു കുടുംബത്തിന് വേണമെന്നുമാണ് ഭാഗവത് പറയുന്നത്. എന്നാല്‍ വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം.

സന്ദീപ് വാര്യരുടെ കുറിപ്പ്

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനിൽക്കാൻ മൂന്നു കുട്ടികൾ വരെ ഒരു കുടുംബത്തിന് വേണമെന്നും ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് പറയുന്നു. എന്നാൽ വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. പ്രധാനമന്ത്രി പറയുന്നതാണോ ആർഎസ്എസ് സർ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട് ? നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ( അക്കാദമിക് പർപ്പസ് )

ഒരു സമൂഹത്തിന്‍റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നായിരുന്നു മോഹന്‍ ഭാഗവതിന്‍റെ ആഹ്വാനം. ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ് ആധുനിക ജനസംഖ്യ പഠനങ്ങള്‍ വിലയിരുത്തുന്നത്. അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യ കുറയുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. അതുകൊണ്ട് രാജ്യത്തെ ജനസംഖ്യ 2.1 എന്ന നിരക്കിലും താഴെയാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts