
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക തള്ളി
|പ്രസിഡന്റ് സ്ഥാനത്തെക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്
കൊച്ചി: പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തെക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചിരുന്നു.
തുടർന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഉണ്ടായത് നീതിനിഷേധമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. വരണാധികാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തിൽ ബഹളംവെച്ചു.
അനധികൃതമായ നിയമനമാണ് വരണാധികാരിയുടേത്. ആസ്ഥാന ഗുണ്ടകളുടെ ഗുണ്ടായിസം എല്ലാവരും കണ്ടു. ഒൻപത് സിനിമകൾ എൻ്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർ അവരുടെ ആളാണ് എന്നത് വ്യക്തമായി. എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണ്. സംഭവത്തെ നിയമപരമായി നേരിടും. പ്രസിഡന്റ് ആയി എന്നെ മത്സരിച്ച് തോൽപ്പിച്ച് കാണിക്കട്ടെ. ഏതൊരു റെഗുലർ മെമ്പറിനും മൂന്ന് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ മത്സരിക്കാം എന്നാണ് ബൈലോയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.