< Back
Kerala
സംഗീതയുടെ മരണം: ഭർതൃമാതാവ് കസ്റ്റഡിയിൽ
Kerala

സംഗീതയുടെ മരണം: ഭർതൃമാതാവ് കസ്റ്റഡിയിൽ

Web Desk
|
12 July 2022 7:30 PM IST

ഭർത്താവ് സുമേഷ് ഒളിവിലാണ്

കൊച്ചി: എറണാകുളത്ത് ഭർതൃ വീട്ടിൽ ജാതി വിവേചനത്തെയും സ്ത്രീധന പീഡനത്തെയും തുടർന്ന് 22 കാരി മരിച്ച കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മരിച്ച സംഗീതയുടെ ഭർതൃമാതാവ് രമണിയെയും ഭർതൃസഹോദരന്റെ ഭാര്യ മനീഷയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഭർത്താവ് സുമേഷ് ഒളിവിലാണ്. ജൂൺ ഒന്നിനാണ് സംഗീതയെ ഹൈക്കോടതിക്ക് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഗീതയുടെ മരണം മീഡിയവൺ റിപ്പോർട്ട് ചെയ്തതോടെ സ്ഥലം എംഎൽഎ ടി ജെ വിനോദ് ഇവരുടെ വീട് സന്ദർശിച്ചു. ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ച് പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ബോധ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു. നാളെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സുമേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എസ്.എസി, എസ്.എസി പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ കൂടിയുള്ളതിനാൽ പ്രത്യേക കോടതിയുടെ പരിഗണിക്ക് വിട്ടിരിക്കുകയാണ്.

Related Tags :
Similar Posts