< Back
Kerala
എം.എം മണിയുടെ അധിക്ഷേപ പരാമർശം: സിപിഎം നടപടി എടുക്കുമോയെന്ന് സണ്ണി ജോസഫ്
Kerala

എം.എം മണിയുടെ അധിക്ഷേപ പരാമർശം: സിപിഎം നടപടി എടുക്കുമോയെന്ന് സണ്ണി ജോസഫ്

Web Desk
|
14 Dec 2025 11:49 AM IST

പെൻഷൻ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു

ന്യൂ ഡൽഹി: ക്ഷേമ പെൻഷൻ വാങ്ങുന്നവരെ എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ സിപിഎം നടപടി എടുക്കുമോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിർബന്ധിതമായതിനാലാണ് മണി പരാമർശം തിരുത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. പെൻഷൻ മാർസിസ്റ്റ് പാർട്ടിയുടെ ഔദാര്യമായി വാഖ്യാനിച്ചു. ജനങ്ങളോടുള്ള കടന്നുകയറ്റമാണ്. പെൻഷൻ ജനങ്ങളുടെ അവകാശമാണ്.

തോൽവിക്ക് ശേഷം വലിയ അക്രമണമാണ് സിപിഎം നടത്തുന്നത്. കൊന്നുകളയുമെന്നാണ് ഭീഷണി.

അവസരവാദപരമായി വർ​ഗീയത കളിച്ച സിപിഎമ്മിന് ലഭിച്ച തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ തിരുവനന്തപുരത്തെ വിജയം പാർട്ടി പരിശോധിക്കുമെന്നും സണ്ണിജോസഫ് പറഞ്ഞു.

ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നായിരുന്നു എം.എം മണിയുടെ പരാമർശം. തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്‍റെ പേരിൽ വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവര്‍ത്തനം, റോഡ്, പാലം ജനക്ഷേമ പരിപാടി ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ ...ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ശബരിമല വിഷയം ഒന്നുമല്ലന്നേ. ..അതിൽ നമ്മളെന്നാ ചെയ്തത്. രാഹുൽ മാങ്കൂട്ടം വിഷയം ഒന്നും വലിയ വിഷയമായിരുന്നില്ല. ഞങ്ങളൊരിക്കലും ഈ വിധി പ്രതീക്ഷിക്കാത്തതാണ്. സൂക്ഷ്മമായി എല്ലാ അര്‍ഥത്തിലും പരിശോധിക്കും. അത് പരിശോധിക്കാതെ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല എന്നും എം.എം മണി പറഞ്ഞു.

Similar Posts