< Back
Sports

Sports
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
|22 Dec 2022 12:23 PM IST
കേരള ടീമിനെ മിഥുൻ വി നയിക്കും
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 16 അംഗ പുതുമുഖങ്ങള്‍ ഇത്തവണ ടീമിന്‍റെ ഭാഗമാണ്. കേരള ടീമിനെ മിഥുൻ വി നയിക്കും. കണ്ണൂര്‍ സ്വദേശിയായ മിഥുന്‍ വി കേരള ടീമിന്‍റെ ഗോൾ കീപ്പറാണ്. പി.ബി രമേശ് ആണ് ടീം കോച്ച്. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ 26 മുതൽ കോഴിക്കോട്ട് നടക്കും. രാജസ്ഥാനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.