< Back
Kerala
വൈഗയുടെ ദുരൂഹ മരണം: പിതാവ് സനു മോഹൻ പിടിയിൽ?
Kerala

വൈഗയുടെ ദുരൂഹ മരണം: പിതാവ് സനു മോഹൻ പിടിയിൽ?

Web Desk
|
18 April 2021 2:45 PM IST

സനു മോഹന്റെ കാര്‍ കോയമ്പത്തൂരിൽ കണ്ടെത്തിയിരുന്നു

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹൻ പിടിയിലായതായി സൂചന. കർണാടകയിലെ കൊല്ലൂരിൽ നിന്നാണ് സനുമോഹൻ പിടിയിലായത്. നേരത്തെ, സനു മോഹന്റെ കാര്‍ കോയമ്പത്തൂരിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം തമിഴ്നാട് പൊലീസ് അന്വേഷണ സംഘത്തെ അറിയിച്ചു. സനുമോഹനായി മംഗലാപുരത്തും തെരച്ചിൽ നടത്തിയിരുന്നു. കർണാടകയിൽ 6 ഇടങ്ങളിൽ സനു മോഹനായി തെരച്ചിൽ നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

സനു മോഹൻ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അതിനിടെയാണ് സനു മോഹൻ മൂകാംബികയിൽ ഉണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. മൂകാംബികയിലെ സ്വകാര്യ ഹോട്ടലിൽ സനു മോഹൻ മൂന്ന് ദിവസം താമസിച്ചിരുന്നു. ബിൽ അടയ്ക്കാതെ ഹോട്ടലിൽ നിന്ന് ഒരാൾ കടന്നു കളഞ്ഞതിന് പിന്നാലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ്, ഹോട്ടലിൽ താമസിച്ചിരുന്നത് സനു മോഹൻ ആണെന്ന് സംശയത്തിലെത്തിയത്. സിസിടിവി പരിശോധിച്ചാണ് സനു മോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി.

Similar Posts