< Back
Kerala
ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു; ആശാസമരത്തിൽ സർക്കാരിനെതിരെ സാറാ ജോസഫ്
Kerala

'ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു'; ആശാസമരത്തിൽ സർക്കാരിനെതിരെ സാറാ ജോസഫ്

Web Desk
|
12 April 2025 3:05 PM IST

'സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണ്'

തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു.

മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണ്. ഇടതു സർക്കാരിന്റെ മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളി വർഗം സ്ത്രീകളാണ്. സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സമരത്തിനെതിരെ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയും സാറാ ജോസഫ് പ്രതികരിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താത്ത പശ്ചാത്തലത്തിൽ നാളെ സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.


Similar Posts