< Back
Kerala
അതിജീവിതക്ക് നീതി കിട്ടുന്നതിന്‍റെ തുടക്കമായിട്ടായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നത്; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫ്
Kerala

അതിജീവിതക്ക് നീതി കിട്ടുന്നതിന്‍റെ തുടക്കമായിട്ടായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നത്; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫ്

Web Desk
|
25 May 2022 10:54 AM IST

കഴിഞ്ഞ 5 വർഷവും മുഖ്യമന്ത്രിയും മന്ത്രിസഭയും അവൾക്കൊപ്പമാണെന്നാണ് പറഞ്ഞത്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. കഴിഞ്ഞ 5 വർഷവും മുഖ്യമന്ത്രിയും മന്ത്രിസഭയും അവൾക്കൊപ്പമാണെന്നാണ് പറഞ്ഞത്. നടിയോട് എന്താണ് ചെയ്തതെന്ന് ജനങ്ങൾ കണ്ടതുമാണ് . ഹൈക്കോടതിയിലും മുഖ്യമന്ത്രി അവൾക്കൊപ്പമുണ്ടാകുമെന്ന് തീർച്ചയാണെന്നും അതിന്‍റെ തുടക്കമായാണ് കേസന്വേഷണം അവസാനിപ്പിക്കുന്നതെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

സാറാ ജോസഫിന്‍റെ കുറിപ്പ്

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!! അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്‍റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ..........വേറൊന്ന്വല്ല.



Similar Posts