< Back
Kerala
Saranya Manoj
Kerala

ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ശരണ്യ മനോജ്

Web Desk
|
10 Sept 2023 12:25 PM IST

പരാതിക്കാരിയുടെ കത്ത് മാധ്യമങ്ങൾക്ക് നൽകിയത് വിവാദ ദല്ലാൾ നന്ദകുമാറാണെന്നും ശരണ്യ മനോജ്

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ശരണ്യ മനോജ്. പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നെങ്കിലും ലൈംഗീക പരാമർശം ഇല്ലായിരുന്നു. കത്ത് മാധ്യമങ്ങൾക്ക് നൽകിയത് വിവാദ ദല്ലാളാണ്. ആർ.ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് ഗണേഷ് കുമാറിന്റെ പി.എ ആയിരുന്ന പ്രദീപ് കത്ത് വാങ്ങിയതെന്നും ശരണ്യ മനോജ് പറഞ്ഞു.

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Similar Posts