< Back
Kerala

Kerala
'കേസിന്റെ ഫയലുകൾ ഒരു മാസത്തോളം കയ്യിൽ വെച്ച് പഠിച്ചതാണ്'; സി.കെ ശ്രീധരൻ പറയുന്നത് കള്ളമാണെന്ന് ശരത്‍ലാലിന്റെ അച്ഛൻ സത്യനാരായണൻ
|18 Dec 2022 6:26 AM IST
സിപിഎം അറിഞ്ഞല്ല പെരിയ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് സി കെ ശ്രീധരന്റെ വാദം
കണ്ണൂർ: സി കെ ശ്രീധരൻ കള്ളം പറയുകയാണെന്ന് ശരത്‍ലാലിന്റെ അച്ഛൻ സത്യനാരായണൻ. മനുഷ്യത്വമോ ധാർമികതയോ ഇല്ലാത്ത നിലപാടാണ് ശ്രീധരന്റേതെന്നും സത്യനാരായണൻ മീഡിയവണിനോട് പറഞ്ഞു. പെരിയ കേസിൽ സി.കെ ശ്രീധരൻ സി.പിഎമ്മുമായി ഗൂഢാലോചന നടത്തി. കേസിന്റെ ഫയലുകൾ ഒരു മാസത്തോളം കയ്യിൽ വെച്ച് പഠിച്ചെന്നും സത്യനാരായണൻ പറഞ്ഞു
സിപിഎം അറിഞ്ഞല്ല പെരിയ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് സി കെ ശ്രീധരന്റെ വാദം. കേസ് ഫയലുകൾ താൻ കണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. കൊല്ലപ്പെട്ട കൃപേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചിട്ടില്ലെന്നും സി കെ ശ്രീധരൻ പറഞ്ഞു.
ഫെബ്രുവരി 2നാണ് കൊച്ചി സിബിഐ കോടതി പെരിയ കേസിൽ വിചാരണ ആരംഭിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ 9 പ്രതികളുടെ വക്കാലത്താണ് സി.കെ. ശ്രീധരൻ ഏറ്റെടുത്തത്.