< Back
Kerala
തിരുവഞ്ചൂർ Kerala
സരിൻ കോൺഗ്രസ് നേതൃത്വത്തിന് 'കീഴടങ്ങണം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ
|16 Oct 2024 6:56 PM IST
പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപ്പോവുക എന്നതാണ് ഉത്തരവാദിത്തമെന്നും തിരുവഞ്ചൂർ
തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പി. സരിൻ നേതൃത്വത്തിന് കീഴടങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപ്പോവുക എന്നതാണ് ഉത്തരവാദിത്തമെന്നും കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സരിന്റെ വിഷയത്തിൽ പാർട്ടി തീരുമാനം കാത്തിരുന്നു കാണാമെന്ന് പറഞ്ഞ തിരുവഞ്ചൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും വ്യക്തമാക്കി.