< Back
Kerala
സരിത്തിനെ കൊണ്ടുപോയത്  പാലക്കാട്ടെ വിജിലൻസ് സംഘം
Kerala

സരിത്തിനെ കൊണ്ടുപോയത് പാലക്കാട്ടെ വിജിലൻസ് സംഘം

Web Desk
|
8 Jun 2022 12:50 PM IST

കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും മൊഴി എടുക്കാനാണ് കൊണ്ടുപോയതെന്നും വിജിലൻസ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ കൊണ്ടുപോയത് പാലക്കാട്ടെ വിജിലൻസ് സംഘം.വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കൊണ്ടുപോയത്. സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന സ്വപ്‌നയുടെ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ലൈഫ് മിഷനിൽ മൊഴി എടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും വിജിലന്‍സ് സംഘം വിശദീകരിച്ചു.പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശപ്രകാരമാണിത് മൊഴിയെടുക്കുന്നത്. മൊഴിക്കാനുള്ള നോട്ടീസ് നൽകാനാണ് ഫ്ളാറ്റില്‍ പോയത്. നോട്ടീസ് കൈപറ്റിയ ശേഷം സരിത് അപ്പോൾ തന്നെ സ്വമേധയാ കൂടെ വരികയായിരുന്നെന്നും വിജിലൻസ് പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട്ടെ പൊലീസ് സംഘം ഫ്‌ളാറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് കൊണ്ടുപോയതെന്നായിരുന്നു പൊലീസ് നൽകിയ സൂചന. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

Similar Posts