< Back
Kerala
സരിത്തിനെ കൊണ്ടുപോയത് കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘമെന്ന് സൂചന
Kerala

സരിത്തിനെ കൊണ്ടുപോയത് കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘമെന്ന് സൂചന

Web Desk
|
8 Jun 2022 12:14 PM IST

ആധികാരിമായി പറയാനാകില്ലെന്ന് പാലക്കാട്ടെ പൊലീസ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ കൊണ്ടുപോയത് കൊച്ചിയിൽ നിന്നെത്തിയ പൊലീസെന്ന് സൂചന. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ആധികാരിമായി പറയാനാകില്ലെന്നാണ് പാലക്കാട്ടെ പൊലീസ് പറഞ്ഞത്.

കൊച്ചിയില്‍ നിന്ന് പൊലീസ് സംഘം എത്തുന്നതിനെ കുറിച്ച് പാലക്കാട്ടെ പൊലീസിന് വിവരം ലഭിച്ചിട്ടില്ലായിരുന്നു. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന സ്വപ്‌നയുടെ ആരോപണത്തോടെയാണ് ഇതിനെ കുറിച്ച് അന്വേഷണം നടത്തിയത്. ആരോപണങ്ങൾക്ക് പിന്നാലെ സരിത്ത് താമസിക്കുന്ന ഫ്‌ളാറ്റിൽ പാലക്കാട് പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.

ഫ്‌ളാറ്റിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് എത്തിയതെന്ന് ഫ്ളാറ്റിലെ ജീവനക്കാരന്‍ മീഡിയവണിനോട് പറഞ്ഞു.

Similar Posts