< Back
Kerala
രാഹുലിനെതിരായ  പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗം; വീക്ഷണം മുഖപ്രസംഗത്തെ തള്ളി സതീശൻ
Kerala

'രാഹുലിനെതിരായ പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗം'; വീക്ഷണം മുഖപ്രസംഗത്തെ തള്ളി സതീശൻ

Web Desk
|
29 Nov 2025 12:06 PM IST

കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം തയ്യാറാക്കിയ വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുലിനെതിരായ പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമാണ്. കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഎം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനെന്നും സതീശൻ പറഞ്ഞു.

രാഹുൽ വിഷയത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. വീക്ഷണം പത്രത്തിൽ വന്ന ലേഖനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കും. കണ്ണൂർ, കാസർകോട് എംപിമാർ തമ്മിലുളള ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു വരികയാണ്. ശബരിമല സ്വർണ കവർച്ച കേസിൽ പിടിക്കപ്പെട്ട വരും ജയിലിൽ കഴിയുന്നവരുമായ സിപിഎം നേതാക്കളെ പാർട്ടിയും സർക്കാരും സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

മുഖപ്രസംഗത്തിനെതിരെ കെ.മുരളീധരനും രംഗത്തെത്തി. പത്രത്തിന് അതിന്‍റെതായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പാർട്ടിയുടെ നയത്തിന് എതിരായി എഴുതരുത് . മുകേഷും രാഹുലും ചെയ്ത പ്രവർത്തി ഒന്നാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോൺഗ്രസ്‌ തിരിച്ചെടുക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.



Similar Posts