< Back
Kerala
ഇടതുമുന്നണി എന്ത് വർഗീയതയാണ് പറഞ്ഞതെന്ന് സതീശൻ വ്യക്തമാക്കണം: ടിപി രാമകൃഷ്ണൻ
Kerala

ഇടതുമുന്നണി എന്ത് വർഗീയതയാണ് പറഞ്ഞതെന്ന് സതീശൻ വ്യക്തമാക്കണം: ടിപി രാമകൃഷ്ണൻ

Web Desk
|
17 Jun 2025 3:07 PM IST

കോൺഗ്രസ് ജമാഅത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പ്രകടമായി സ്വീകരിച്ചിരിക്കുന്നുവെന്നും രാമകൃഷ്‌ണൻ

നിലമ്പൂർ: ഇടതുമുന്നണി എന്തു വർഗീയതയാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ല എന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. ജമാഅത്ത ഇസ്ലാമിയുടെ നിലപാടുകൾ ഇപ്പോൾ പറയുന്നത് പ്രതിപക്ഷ നേതാവാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

'ഇടതുപക്ഷ മുന്നണിക്ക് വേണ്ടി ഞാൻ സംസാരിക്കുമ്പോൾ ഏതെങ്കിലും സന്ദർഭത്തിൽ വർഗീയതക്ക് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടോ? എന്നാൽ കോൺഗ്രസ് ജമാഅത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പ്രകടമായി സ്വീകരിച്ചിരിക്കുന്നു.' രാമകൃഷ്ണൻ പറഞ്ഞു.

Similar Posts