< Back
Kerala

Kerala
'ഓൺലൈൻ വിദ്യാഭ്യാസ ലഭ്യതയുടെ പ്രശ്നങ്ങൾ തുടർഭരണം ഉറപ്പാക്കിയവർ പഠിച്ചില്ല': വിദ്യാഭ്യാസ വകുപ്പിനെതിരെ സത്യദീപം
|17 Jun 2021 5:17 PM IST
സർക്കാരിന്‍റെ ഓൺലൈൻ വിദ്യാഭ്യാസ നയങ്ങളിൽ പാളിച്ചയുണ്ടെന്നും സത്യദീപം എഴുതി
വിദ്യാഭ്യാസവകുപ്പിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. സർക്കാരിന്‍റെ ഓൺലൈൻ വിദ്യാഭ്യാസ നയങ്ങളിൽ പാളിച്ചയുണ്ട്. ഓൺലൈൻ വിദ്യാഭ്യാസ ലഭ്യതയുടെ പ്രശ്നങ്ങൾ തുടർഭരണം ഉറപ്പാക്കിയവർ പഠിച്ചില്ല. ഓൺലൈൻ പഠനം തുടങ്ങിയ ശേഷമാണ് ജനപ്രതിനിധികൾ ഡിജിറ്റൽ സഹായവുമായി എത്തുന്നത്.
പ്രശ്‌നമുണ്ടാകുമ്പോൾ പരിഹാരമെന്ന രീതിയാണ് ഓൺലൈൻ വിദ്യാഭ്യാസ നയത്തിലുമുണ്ടായത്. വിദ്യാർത്ഥികളിൽ 12% പേർക്ക് ടിവിയും 14% പേർക്ക് മൊബൈൽ ഫോണും ഇല്ല. സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും കോവിഡിലാണെന്നും സത്യദീപം വിമർശിക്കുന്നു.