< Back
Kerala

Kerala
ഡി.സി.സി യുടെ ആശംസാകാർഡിൽ സവർക്കറും
|26 Jan 2023 10:11 PM IST
ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്ന് ഡിസിസിയുടെ വിശദീകരണം
കാസർകോട്: ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിൽ സവർക്കറും. ഡി.സി.സി പ്രസിഡന്‍റ് പി.കെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് സവർക്കറും ഉൾപ്പെട്ടത്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിൻവലിച്ചു. ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം.
ഇത് താൻ പോസ്റ്റ് ചെയ്തതല്ല എന്നും മറ്റാരോ വ്യാജമായി ഉണ്ടാക്കി പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഡിസിസി പ്രസിഡന്‍റ് നല്‍കുന്നത്. പിൻവലിച്ച പോസ്റ്റിനു പകരം ഡിസിസി പ്രസിഡന്‍റിന്‍റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് പോസ്റ്റ് ചെയ്തു.