< Back
Kerala

Kerala
കോർപ്പറേറ്റ് മാഫിയകളിൽ നിന്ന് പാർട്ടിയെ രക്ഷിക്കുക; തിരൂരിൽ സി.പി.എം നേതാക്കൾക്കെതിരെ പോസ്റ്റർ
|19 Oct 2023 6:15 PM IST
ഏരിയാ സെക്രട്ടറിക്കും അർബൻ ബാങ്ക് ചെയർമാനുമെതിരെയാണ് 'സേവ് സി.പി.എം' എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചത്
മലപ്പുറം: തിരൂരിൽ സി.പി.എം നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഏരിയാ സെക്രട്ടറിക്കും അർബൻ ബാങ്ക് ചെയർമാനുമെതിരെയാണ് 'സേവ് സി.പി.എം' എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചത്. കോർപ്പറേറ്റ് മാഫിയകളിൽ നിന്ന് തിരൂരിലെ പാർട്ടിയെ രക്ഷിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
നഗരസഭ ടൗൺ ഹാൾ പരിസരത്തെ ചുമരുകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'കാർപ്പറേറ്റ് മുതലാളിമാരുടെ കൈയ്യിൽ നിന്നും റിയൽ എസ്റ്റേറ്റ് മാഫിയകളിൽ നിന്നും പാർട്ടിയെ രക്ഷിക്കുക. ലക്ഷങ്ങൾ കൈയിലുണ്ടോ വാങ്ങിക്കാൻ ഏരിയ സെക്രട്ടറിയും ബാങ്ക് ചെയർമാനും തയ്യാർ. ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കോൺഗ്രസുകാരന് അർബൻ ബാങ്ങിൽ ജോലി'എന്നതാണ് പോസ്റ്ററിലുള്ളത്.