< Back
Kerala

Kerala
പ്രിയ വർഗീസിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ; ഗവർണർക്ക് പരാതി നൽകി
|30 Aug 2022 4:34 PM IST
കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമാണെന്നാണ് പരാതി
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. പ്രിയയുടെ നിയമനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി. കൂടാതെ, കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമാണെന്നാണ് പരാതി. നിയമനത്തിന് വേണ്ട പ്രവൃത്തി പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.