< Back
Kerala
സിപിഎമ്മില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള പ്രവര്‍ത്തകനാണ് വി.എ സ്, സമര നായകന് ആദരാഞ്ജലികള്‍: സാദിഖലി തങ്ങള്‍
Kerala

'സിപിഎമ്മില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള പ്രവര്‍ത്തകനാണ് വി.എ സ്, സമര നായകന് ആദരാഞ്ജലികള്‍': സാദിഖലി തങ്ങള്‍

Web Desk
|
21 July 2025 5:08 PM IST

'പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി'

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു വി.എസ്. സിപിഐഎമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തകനായിരുന്നു വി.എസ് എന്നും അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണ്. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി. സിപിഐഎമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തകനായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ സ്നേഹജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. സമര നായകന് ആദരാഞ്ജലികള്‍.

Similar Posts