< Back
Kerala

Kerala
എസ്.ബി.ഐയുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു
|30 Jun 2022 4:25 PM IST
എടിഎം, യു പി ഐ സേവനങ്ങൾ നിലച്ചു
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു. എ.ടി.എം, യു.പി.ഐ സേവനങ്ങൾക്ക് പുറമെ ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളും തടസപ്പെട്ടു. എന്നാൽ നെറ്റ്‌വർക്ക് തകരാറാണ് സേവനങ്ങൾ തടസപ്പെടാനുള്ള കാരണമെന്ന് എസ്.ബി.ഐ അറിയിച്ചു. വൈകിട്ട് ആറിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം.
ഇന്നുച്ചയ്ക്ക് ശേഷമാണ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടത്. ചില ബ്രാഞ്ചുകളിൽ മാത്രമായുള്ള പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ 3 മണിക്ക് മുംബൈയിലെ ഓഫീസിൽ നിന്നും ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. നെറ്റ് വർക്ക് പ്രശ്‌നമാണെന്നും ആറ് മണിക്ക് മുൻപ് പ്രശ്‌നം തീർത്തും പരിഹരിക്കുമെന്നുമാണ് മുംബൈയിലെ ഓഫീസ് അറിയിച്ചത്.